ആലപ്പുഴയിലെ കയർ ഫെഡ് ഷോറൂമിൽ തീപിടിത്തം; തീ പടർന്നത് ഗോഡൗണിൽ നിന്ന്
Oct 25, 2025, 12:06 IST
ആലപ്പുഴ കലക്ടറേറ്റ് ജംഗ്ഷന് സമീപത്തെ കയർഫെഡ് ഷോറൂമിൽ തീപിടിത്തം. ശനിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.
ചകിരി, റബർ, കിടക്കകൾ തുടങ്ങിയവ സൂക്ഷിച്ചിരുന്ന ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്. സ്ഥാപനത്തിൽ നിന്ന് പുക ഉയർന്നതോടെയാണ് തീപിടിച്ച വിവരം ജീവനക്കാർ അറിഞ്ഞത്.
അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേർന്ന് ഉടൻ രക്ഷാ പ്രവർത്തനം ആരംഭിച്ചു. ഷോറൂമിൽ നിന്ന് സാധനങ്ങൾ അടക്കം പുറത്തേക്ക് മാറ്റി.