യുവാവിന്റെ കൈയ്യിലിരുന്ന് പടക്കം പൊട്ടി; 2 കൈവിരലുകൾ നഷ്ടമായി
Oct 19, 2025, 21:51 IST
തിരുവനന്തപുരം വെഞ്ഞാറമൂടിൽ പടക്കം കൈയ്യിലിരുന്ന് പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകൾ നഷ്ടപ്പെട്ടു.മണലിമുക്ക് സ്വദേശി ശ്രീജിത്തിന്റെ (33) രണ്ടു കൈ വിരലുകളാണ് നഷ്ടപ്പെട്ടത്. ദീപാവലിയോടനുബന്ധിച്ച് വീടിന് സമീപം റോഡരികിൽ പടക്കം കത്തിക്കുമ്പോഴാണ് കൈയ്യിലിരുന്ന് പൊട്ടിയത്.
പരുക്കേറ്റ യുവാവിൻ്റെ നിലവിളി കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോൾ രണ്ട് വിരലുകൾ മുറിഞ്ഞ് തറയിൽ വിണു കിടക്കുന്നതാണ് കാണുന്നത്. ഉടൻ തന്നെ നാട്ടുകാർ ആംബുലൻസ് വിളിക്കുകയും മുറിഞ്ഞുപോയ വിരലുകളുമായി യുവാവിനെ തിരുവനന്തപുരം മെഡിക്കൽ കോളജിലേക്ക് ചികിത്സയ്ക്കായി എത്തിക്കുകയും ചെയ്തു.