തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് ചുഴലിക്കാറ്റിൽപ്പെട്ട് മറിഞ്ഞു; ഒരാളെ കാണാതായി

മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന് പിന്നാലെ തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞ് ഒരാളെ കാണാതായി. മുനയ്ക്കൽ തീരത്ത് നിന്ന് പോയ സാമുവൽ എന്ന ബോട്ടാണ്
 

മഹാ ചുഴലിക്കാറ്റ് ശക്തിപ്രാപിച്ചതിന് പിന്നാലെ തൃശ്ശൂരിൽ നിന്ന് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലിൽ മറിഞ്ഞ് ഒരാളെ കാണാതായി. മുനയ്ക്കൽ തീരത്ത് നിന്ന് പോയ സാമുവൽ എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്

ഫോർട്ട് കൊച്ചി തീരത്ത് വെച്ചാണ് അപകടം സംഭവിച്ചത്. ബോട്ടിലുണ്ടായിരുന്ന മറ്റ് അഞ്ച് പേരെ കോസ്റ്റുഗാർഡ് രക്ഷിച്ച് തീരത്ത് എത്തിച്ചു. മത്സ്യബന്ധനത്തിന് പോയ തമ്പുരാൻ എന്ന മറ്റൊരു ബോട്ടിനോടും തീരത്തേക്ക് മടങ്ങാൻ പോലീസ് നിർദേശിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിനെ തുടർന്ന് സംസ്ഥാനത്തെ പത്ത് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് നിലവിൽ കോഴിക്കോട് നിന്ന് പടിഞ്ഞാറ് 300 കിലോമീറ്റർ അകലെയാണ് മഹാ ചുഴലിക്കാറ്റിന്റെ സ്ഥാനം. കാറ്റിന്റെ പരമാവധി വേഗത 61 മുതൽ 90 കിലോമീീറ്റർ വരെയുള്ള ഘട്ടമാണ്.