തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ല; കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം
Nov 12, 2025, 14:41 IST
കടലിൽ വെച്ച് കേരളത്തിലെ മത്സ്യത്തൊഴിലാളികൾക്ക് നേരെ ആക്രമണം. കൊല്ലത്ത് നിന്ന് തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനത്തിന് പോയ മത്സ്യത്തൊഴിലാളികളെയാണ് ആക്രമിച്ചത്.
കന്യാകുമാരി തീരത്തിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. നിരവധി മത്സ്യത്തൊഴിലാളികൾക്ക് പരുക്കേറ്റു.
തമിഴ്‌നാട് തീരത്ത് മത്സ്യബന്ധനം അനുവദിക്കില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. പരുക്കേറ്റ മത്സ്യത്തൊഴിലാളികൾ ആശുപത്രിയിൽ ചികിത്സ തേടി