ആന്തൂർ നഗരസഭയിൽ അഞ്ച് സിപിഎം സ്ഥാനാർഥികൾക്ക് എതിരില്ല; ഏകാധിപത്യമെന്ന് കോൺഗ്രസ്
Nov 24, 2025, 17:01 IST
കണ്ണൂർ ആന്തൂർ നഗരസഭയിൽ മൂന്ന് സിപിഎം സ്ഥാനാർഥികൾ കൂടി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. എന്നാൽ സ്ഥാനാർഥികളെ പിന്തുണച്ചവരെ ഭീഷണിപ്പെടുത്തി സിപിഎം ഏകാധിപത്യം നടപ്പാക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൽ ജോർജ് കുറ്റപ്പെടുത്തി.
ആന്തൂർ മുൻസിപ്പാലിറ്റിയിലെ തളിയിൽ, കോടല്ലൂർ ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രികകളാണ് തള്ളിയത്. ഒപ്പിട്ടത് തങ്ങളല്ലെന്ന് നാമനിർദേശകർ സാക്ഷ്യം പറഞ്ഞതോടെയാണ് പത്രിക അസാധുവായത്. അതേസമയം തളിവയലിൽ, കോൾമൊട്ട ഡിവിഷനുകളിലെ യുഡിഎഫ് സ്ഥാനാർഥികളുടെ പത്രിക അംഗീകരിച്ചു
ഇരുപത്തിയാറാം വാർഡിലെ യുഡിഎഫ് സ്ഥാനാർഥി പത്രിക പിൻവലിച്ചു. ഇതോടെ 29 ഡിവിഷനുകളിൽ ആകെ അഞ്ചിടച്ച് സിപിഎം സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ധർമശാല ടൗണിൽ എൽഡിഎഫ് ആഹ്ലാദ പ്രകടനം നടത്തി.