ഹോം › കേരളം

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ

By MJ Desk · 28 Apr 2025, 12:15 PM

മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ അഞ്ച് വയസുകാരിക്ക് പേ വിഷബാധ. മലപ്പുറം പെരുവള്ളൂർ സ്വദേശിയായ കുട്ടിയെ അതീവ ഗുരുതരാവസ്ഥയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാർച്ച് 29നാണ് കുട്ടിക്ക് തെരുവ് നായയുടെ കടിയേറ്റത് തലയ്ക്കും കാലിനുമായിരുന്നു കടിയേറ്റത്. ഉടൻ തന്നെ കുട്ടിയെ കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ച് ഐഡിആർബി വാക്‌സിൻ എടുത്തിരുന്നു. എന്നാലും കുട്ടിക്ക് പേവിഷബാധ സ്ഥിരീകരിക്കുകയായിരുന്നു കഴുത്തിന് മുകളിലേറ്റ പരുക്ക് ഗുരുതരവും ആഴത്തിലുള്ളതുമായതിനാൽ വാക്‌സിൻ ഫലപ്രദമാകാത്ത സാഹചര്യമുണ്ടാകുമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. വെള്ളിയാഴ്ചയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

തലസ്ഥാനത്ത് വൻ സ്വർണക്കവർച്ച; ചാലയിൽ വൈഷ്ണവി ജ്വല്ലറി ഉടമയെ തടഞ്ഞുനിർത്തി 250 പവൻ കവർന്നുസ്വർണവില ഇന്ന് (12 നവംബർ 2026): പവന് ₹1,600 കുറഞ്ഞു; ഒരു പവന് ₹1,02,520എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷ തീയതികള്‍ പ്രഖ്യാപിച്ചു; എസ്എസ്എൽസി പരീക്ഷ മാർച്ച് 1 മുതൽമെസിയുടെ പേരിലെ തട്ടിപ്പ്: മുൻ കായികമന്ത്രി വി അബ്ദുറഹ്മാനെ പ്രതിചേർക്കാൻ ഗവർണറുടെ അനുമതിപാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻ
പൂർണ്ണ പേജ് കാണുക ›