ഉച്ചഭക്ഷണ പദ്ധതിയിലെ കുട്ടികള്‍ക്കുള്ള ഭക്ഷ്യകിറ്റ് അടുത്താഴ്ച മുതല്‍ വിതരണം ചെയ്യും

ഉച്ചഭക്ഷണ പദ്ധതിയില് ഉള്പ്പെട്ട പ്രീ പ്രൈമറി മുതല് എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്ക്ക് ഭക്ഷ്യകിറ്റുകള് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില് അടുത്തയാഴ്ച മുതല് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
 

ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട പ്രീ പ്രൈമറി മുതല്‍ എട്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഭക്ഷ്യകിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്തയാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി അറിയിച്ചു. മാര്‍ച്ച്, ഏപ്രില്‍, മെയ് മാസങ്ങളിലെ ഭക്ഷ്യഭദ്രതാ അലവന്‍സായി അരിയും 9 ഇന പലവ്യഞ്ജനങ്ങളും അടങ്ങിയ ഭക്ഷ്യക്കിറ്റുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തില്‍ അടുത്താഴ്ച മുതല്‍ വിതരണം ചെയ്യും

സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളിലെ 26,26,763 കുട്ടികള്‍ക്കാണ് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സപ്ലൈകോ മുഖാന്തരം സ്‌കൂളുകളില്‍ ലഭ്യമാക്കുന്ന ഭക്ഷ്യക്കിറ്റുകള്‍ ഉച്ചഭക്ഷണ കമ്മിറ്റി, പിടിഎ, എസ് എം സി, മദര്‍ പിടിഎ എന്നിവയുടെ സഹകരണത്തോടെ കൃത്യമായ സാമൂഹിക അകലം പാലിച്ചു കൊണ്ട് രക്ഷിതാക്കള്‍ക്ക് വിതരണം ചെയ്യും. പ്രധാനാധ്യപകര്‍ക്കാണ് സ്‌കൂളിലെ കിറ്റുവിതരണത്തിന്റെ മേല്‍നോട്ട ചുമതല.