ഹോം › കേരളം

ചുരല്‍മല ദുരിത ബാധിതരായ കുട്ടികള്‍ക്കിടയില്‍ ഭക്ഷ്യവിഷബാധ; വില്ലന്‍ സര്‍ക്കാര്‍ കിറ്റിലെ സോയാബീനോ..?

By MJ News Desk · 09 Nov 2024, 12:51 PM

കല്‍പ്പറ്റ: ഉപതരിഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ സംസ്ഥാന സര്‍ക്കാറിന് തലവേദനയായി പുതിയ വിവാദം. ചുരല്‍മലയിലെ ദുരിത ബാധിതര്‍ക്കിടയിലെ കുട്ടികളില്‍ ചിലര്‍ക്ക് ഭക്ഷ്യവിഷബാധയേറ്റുവെന്നാണ് പുതിയ വാര്‍ത്ത. ഭക്ഷ്യവിഷബാധക്ക് പിന്നില്‍ സര്‍ക്കാര്‍ കിറ്റിലെ സോയാബിന്‍ ആണെന്നും ആരോപണമുണ്ട്. വിവരമറിഞ്ഞ് മന്ത്രി പി പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. ഭക്ഷണ സാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാന്‍ നിര്‍ദ്ദേശം നല്‍കിയതായി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. ദുരന്തബാധിതര്‍ താമസിക്കുന്ന ഫ്‌ലാറ്റില്‍ കുട്ടികള്‍ക്ക് ശാരീരിക അസ്വസ്ഥതയുണ്ടായതായും ഇവരില്‍ ഒരാളെ വൈത്തിര ആശുപത്രിയിലേക്ക് മാറ്റിയതായും ദുരിതബാധിതര്‍ വ്യക്തമാക്കി. സംഭവത്തിന് കാരണം ഭക്ഷ്യവിഷബാധയാണെന്നും സര്‍ക്കാര്‍ നല്‍കിയ ഭക്ഷ്യ കിറ്റിലെ സോയാബീന്‍ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് അസ്വസ്ഥത ഉണ്ടായതെന്നുമാണ് പരാതി. ഏഴു വയസുള്ള ഒരു കുട്ടിയാണ് ആശുപത്രിയില്‍ ചികിത്സയിലുള്ളത്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#chooralmala#food problem#wayanad

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›