ഹോം › കേരളം

കെഎസ്ആർടിസി ബസിൽ വിദേശമദ്യം കടത്തി; ഡ്രൈവർക്ക് സസ്‌പെൻഷൻ

By MJ Desk · 23 Aug 2024, 10:42 AM

കെ.എസ്.ആർ.ടി.സി.പൊൻകുന്നം ഡിപ്പോയിലെ മണക്കടവ് ഫാസ്റ്റ് പാസഞ്ചർ ബസിൽ വിദേശമദ്യം കടത്തിയതിന് ഡ്രൈവറെ സസ്പെൻഡ് ചെയ്തു.ഡ്രൈവർ വി.ജി. രഘുനാഥനെയാണ് സസ്പെൻഡ് ചെയ്തത്. താത്കാലിക ഡ്രൈവർ കം കണ്ടക്ടർ ജീവനക്കാരനായ ഫൈസലിനെ പിരിച്ചുവിട്ടു. സംഭവംനടന്ന ദിവസം ഇയാൾ കണ്ടക്ടറുടെ ചുമതലയിലായിരുന്നു. ഓഗസ്റ്റ് 10-നാണ് കോർപ്പറേഷന്റെ വിജിലൻസ് സ്‌ക്വാഡ് കോഴിക്കോട് ബസ്സ്റ്റാൻഡിൽവെച്ച് ബസിനുള്ളിൽ കണ്ടക്ടറുടെ സീറ്റിനടിയിലെ പെട്ടിയിൽനിന്ന് 750 മില്ലിലിറ്റർ വീതമുള്ള അഞ്ചുകുപ്പി വിദേശമദ്യം കണ്ടെടുത്തത്. ഇവ എക്സൈസിന് കൈമാറി കേസെടുത്തു. മദ്യം കടത്തിയത് കോർപ്പറേഷന്റെ സൽപ്പേരിനു കളങ്കം വരുത്തിയെന്നും ഗുരുതര കൃത്യവിലോപവും ചട്ടലംഘനവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് ഗവ.അഡീഷണൽ സെക്രട്ടറിയും വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടറുമായ എ. ഷാജി നടപടി സ്വീകരിച്ചത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›