{"vars":{"id": "89527:4990"}}

ബിജെപി ദേശീയ നിർവാഹക സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഎമ്മിലേക്ക്
 

 

ബിജെപി ദേശീയ നിർവാഹ സമിതി അംഗമായിരുന്ന കെ എ ബാഹുലേയൻ സിപിഎമ്മിലേക്ക്. ശ്രീനാരായണ ഗുരു ജയന്തി ആഘോഷം ഒബിസി മോർച്ചയെ ഏൽപ്പിച്ചതിൽ പ്രതിഷേധിച്ച് ബാഹുലേയൻ ബിജെപി വിട്ടിരുന്നു. ഇന്ന് വൈകുന്നേരം ബാഹുലേയൻ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെ കാണുമെന്നാണ് വിവരം

എസ്എൻഡിപി യോഗം അസി. സെക്രട്ടറിയാണ് ബാഹുലേയൻ. ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് ബാഹുലേയൻ ബിജെപിയിൽ നിന്നുള്ള രാജി പ്രഖ്യാപിച്ചത്. ചതയ ദിനാഘോഷം നടത്താൻ ബിജെപി ഒബിസി മോർച്ചയെ ഏൽപ്പിച്ച സങ്കുചിത ചിന്താഗതിയിൽ പ്രതിഷേധിച്ച് ബിജെപി വിടുന്നു എന്നായിരുന്നു പോസ്റ്റ്

സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയിയെയും മന്ത്രി വി ശിവൻകുട്ടിയെയും ബാഹുലേയൻ കണ്ടിരുന്നു. വൈകിട്ട് എംവി ഗോവിന്ദനെ കണ്ട് സിപിഎമ്മിൽ ചേരാനുള്ള ആഗ്രഹം അറിയിക്കും.