ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി കൂടിക്കാഴ്ച നടത്തി
Jan 10, 2026, 10:48 IST
ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്. ബിജെപിയിൽ ചേരുമെന്ന് എസ് രാജേന്ദ്രൻ സ്ഥിരീകരിച്ചു. മൂന്നാറിൽ നടക്കുന്ന ചടങ്ങിൽ ബിജെപി അംഗത്വം സ്വീകരിക്കും.
ദേവികുളത്ത് കഴിഞ്ഞ തവണ സ്ഥാനാർഥിയായിരുന്ന എസ് രാജയെ തോൽപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് രാജേന്ദ്രനെ സിപിഎമ്മിൽ നിന്ന് പുറത്താക്കിയിരുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറുമായി നടത്തിയ ചർച്ചക്ക് ശേഷമാണ് ബിജെപിയിൽ ചേരാൻ തീരുമാനമെടുത്തത്.
ബിജെപി അംഗത്വമെടുത്താലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ദേവികുളം മണ്ഡലത്തിൽ മത്സരിക്കില്ലെന്ന് രാജേന്ദ്രൻ അറിയിച്ചു