ലോക്ക് ഡൗണിനിടെ തമിഴ്‌നാട്ടിലേക്ക് പോകാനെത്തിയ മുന്‍ ഡിജിപിയെ പോലീസ് തടഞ്ഞു

രാജ്യമെമ്പാടും ലോക്ക് ഡൗണ് പ്രഖ്യാപിച്ചതിന് ഇടയിലും തമിഴ്നാട്ടിലേക്ക് സ്വകാര്യ വാഹനത്തില് പോകാനെത്തിയ മുന് ഡിജിപിയെ അതിര്ത്തിയില് വെച്ച് പോലീസ് തടഞ്ഞു. മുന് ഡിജിപി പി ജെ അലക്സാണ്ടറെയാണ്
 

രാജ്യമെമ്പാടും ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിന് ഇടയിലും തമിഴ്‌നാട്ടിലേക്ക് സ്വകാര്യ വാഹനത്തില്‍ പോകാനെത്തിയ മുന്‍ ഡിജിപിയെ അതിര്‍ത്തിയില്‍ വെച്ച് പോലീസ് തടഞ്ഞു. മുന്‍ ഡിജിപി പി ജെ അലക്‌സാണ്ടറെയാണ് തടഞ്ഞത്.

കേരളാ തമിഴ്‌നാട് അതിര്‍ത്തി ചെക്ക് പോസ്റ്റായ കളിയിക്കാവിളയില്‍ വെച്ച് തമിഴ്‌നാട് പോലീസാണ് പി ജെ അലക്‌സാണ്ടറെ തടഞ്ഞത്. സംഭവമറിഞ്ഞ് പാറശ്ശാല സിഐ സ്ഥലത്തേക്ക് എത്തുകയും തമിഴ്‌നാട് പോലീസിനോട് കാര്യങ്ങള്‍ സംസാരിക്കുകയുമായിരുന്നു. ഇതോടെയാണ് അലക്‌സാണ്ടറിന് അതിര്‍ത്തി കടക്കാനുള്ള അനുമതി ലഭിച്ചത്.