{"vars":{"id": "89527:4990"}}

യുഡിഎഫ് മുൻ കൺവീനറും മുതിർന്ന കോൺഗ്രസ് നേതാവുമായ പിപി തങ്കച്ചൻ അന്തരിച്ചു
 

 

മുതിർന്ന കോൺഗ്രസ് നേതാവും കെപിസിസി മുൻ പ്രസിഡന്റുമായിരുന്ന പിപി തങ്കച്ചൻ അന്തരിച്ചു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടർന്ന് ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 

2004 മുതൽ 2018 വരെ യുഡിഎഫിന്റെ കൺവീനറായിരുന്നു. 1982 മുതൽ 2001 വരെ പെരുമ്പാവൂർ എംഎൽഎയായും പ്രവർത്തിച്ചു. മാർക്കറ്റ് ഫെഡ് ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. അങ്കമാലിയിൽ 1939 ജൂലൈ 29നാണ് ജനനം. പഠനം പൂർത്തിയാക്കി അങ്കമാലിയിൽ അഭിഭാഷകനായി ജോലി ആരംഭിച്ചു

നഗരസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ചതോടെയാണ് പൊതുരംഗത്തേക്കുള്ള തുടക്കം. 1968 മുതൽ 1980 വരെ പെരുമ്പാവൂർ നഗരസഭ ചെയർമാനായിരുന്നു. എറണാകുശം ഡിസിസി പ്രസിഡന്റായും 2004ൽ ഏതാനും കാലം കെപിസിസി പ്രസിഡന്റായും പ്രവർത്തിച്ചു. 1991ൽ നിയമസഭാ സ്പീക്കറായി. 1995ൽ എകെ ആന്റണി മന്ത്രിസഭയും അംഗമായിരുന്നു.