കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ നാല് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോലീസ് കേസെടുത്തു
Nov 22, 2025, 11:36 IST
കൊച്ചി കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയടക്കം നാല് പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടന്നതായി വെളിപ്പെടുത്തൽ. സംഭവത്തിൽ ജീവനക്കാർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു.
സംരക്ഷണ കേന്ദ്രത്തിലെ ജീവനക്കാരൻ, ഡ്രൈവർ, ഗേറ്റ് കീപ്പർ എന്നിവർക്കെതിരെയാണ് കേസ്. ലൈംഗിക ചൂഷണത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് അന്വേഷിക്കുകയാണ്. കുട്ടികളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്‌സോ കേസാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
2024 നംവബറിലാണ് സംഭവം നടന്നത്. മാനസിക വെല്ലുവിളി നേരിടുന്ന 14 വയസുള്ള അസം പെൺകുട്ടി പീഡനത്തിന് ഇരയായി. കുട്ടിയെ മറ്റൊരു സ്ഥാപനത്തിലേക്ക് മാറ്റിയപ്പോഴാണ് ക്രൂരത പുറത്തുവന്നത്. പെൺകുട്ടിയുടെ രഹസ്യഭാഗത്തുണ്ടായ അണുബാധയെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കാര്യങ്ങൾ വ്യക്തമായത്.