അധ്യാപികമാരെ അവഹേളിച്ച സംഭവം: കൂടുതൽ കൗമാരക്കാർ പിടിയിൽ, ബ്ലൂ സാരി ടീച്ചർ ഗ്രൂപ്പിന്റെ അഡ്മിനും പിടിയിൽ

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ കൂടുതൽ കൗമാരക്കാർ പിടിയിൽ. ഇൻസ്റ്റഗ്രാമിൽ ബ്ലൂ സാരി ടീച്ചർ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ മലപ്പുറം
 

കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസെടുത്ത അധ്യാപികമാരെ അവഹേളിച്ച സംഭവത്തിൽ കൂടുതൽ കൗമാരക്കാർ പിടിയിൽ. ഇൻസ്റ്റഗ്രാമിൽ ബ്ലൂ സാരി ടീച്ചർ എന്ന പേരിൽ ഗ്രൂപ്പുണ്ടാക്കിയ സംഭവത്തിൽ മലപ്പുറം സ്വദേശിയായ പതിനാറുകാരന്റെ മൊഴി പോലീസ് രേഖപ്പെടുത്തി.

ഇൻസ്റ്റഗ്രാമിലെ ഗ്രൂപ്പിന്റെ അഡ്മിൻ ഈ പതിനാറുകാരനായിരുന്നു. ഗ്രൂപ്പിൽ മോശം കമന്റുകളിട്ട നാല് വിദ്യാർഥികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ കൂടാതെ അധ്യാപികമാരെ അവഹേളിക്കുന്ന തരത്തിൽ കമന്റിട്ട പലരെയും തിരിച്ചറിഞ്ഞതായി പോലീസ് അറിയിച്ചു.

നേരത്തെ നാല് പ്ലസ് ടു വിദ്യാർഥികളെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.