സംസ്ഥാനത്ത് നാളെ മുതൽ നാല് പുതിയ പോലീസ് സ്‌റ്റേഷനുകൾ പ്രവർത്തനമാരംഭിക്കും; മൂന്നെണ്ണം വനിതാ പോലീസ് സ്‌റ്റേഷൻ

കൊവിഡ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാളെ മുതൽ നാല് പുതിയ പോലീസ് സ്റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കും. ഇതിൽ മൂന്നെണ്ണം വനിതാ പോലീസ് സ്റ്റേഷനുകളാണ്. ഒന്ന്
 

കൊവിഡ് പ്രതിരോധ പ്രവർത്തനം ഏകോപിപ്പിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാനത്ത് നാളെ മുതൽ നാല് പുതിയ പോലീസ് സ്‌റ്റേഷനുകൾ പ്രവർത്തനം ആരംഭിക്കും. ഇതിൽ മൂന്നെണ്ണം വനിതാ പോലീസ് സ്‌റ്റേഷനുകളാണ്.

ഒന്ന് വയനാട് ജില്ലയിലെ നൂൽപ്പുഴയിലാണ്. മറ്റുള്ളവ ഇടുക്കി, പത്തനംതിട്ട, കാസർകോട് ജില്ലകളിലും. ഇവ മൂന്നും വനിതാ പോലീസ് സ്‌റ്റേഷനുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു

ഇതിനകം 2,47,899 വീടുകൾ ജനമൈത്രി പോലീസ് സന്ദർശിച്ചിട്ടുണ്ട്. 42 പേർക്ക് ജില്ലകൾക്ക് പുറത്ത് മരുന്ന് എത്തിക്കാനുള്ള പ്രവർത്തനം നടത്തിയിട്ടുണ്ട്. അഗ്നിശമന സേന 22,533 സ്ഥലങ്ങൾ അണുവിമുക്തമാക്കിയിട്ടുണ്ട്. 32,265 വാഹനങ്ങളും അണുവിമുക്തമാക്കി.

9873 പേർക്ക് അവശ്യ മരുന്നുകൾ വീടുകളിൽ എത്തിച്ചു 460 രോഗികളെ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചതായും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.