ഷൊർണൂരിൽ പതിനാലുകാരനെ വനിതാ പോലീസ് മർദിച്ച സംഭവം; പോലീസ് കേസെടുത്തു
Oct 15, 2025, 15:18 IST
ഷൊർണൂരിൽ പതിനാലുകാരനെ വനിതാ പോലീസ് ഉദ്യോഗസ്ഥ മർദിച്ച സംഭവത്തിൽ കേസെടുത്തു. ചേലക്കര സ്റ്റേഷനിലെ കോൺസ്റ്റബിൾ ജാസ്മിനെതിരെയാണ് കേസ്.
അയൽവാസിയായ കുട്ടി ക്വാർട്ടേഴ്സിലേക്ക് കല്ലെറിഞ്ഞെന്നാരോപിച്ച് ജാസ്മിൻ മർദിച്ചെന്നാണ് പരാതി. ഷോർണൂർ പോലീസിൽ കുട്ടിയുടെ മാതാവാണ് പരാതി നൽകിയത്.
ജാസ്മിന്റെ ക്വാട്ടേഴ്സിലേക്ക് കല്ലെറിഞ്ഞത് തന്റെ മകനല്ലെന്ന് മാതാവ് പറയുന്നു. മർദനമേറ്റ പതിനാലുകാരൻ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.