കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര; വൻ പ്രഖ്യാപനവുമായി മന്ത്രി
Oct 9, 2025, 10:41 IST
കാൻസർ രോഗികൾക്ക് കെഎസ്ആർടിസി ബസുകളിൽ സമ്പൂർണ സൗജന്യ യാത്ര പ്രഖ്യാപിച്ച് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. നിയമസഭയിലാണ് മന്ത്രിയുടെ പ്രഖ്യാപനം. സൂപ്പർ ഫാസ്റ്റ് മുതൽ താഴോട്ടുള്ള കെഎസ്ആർടിസി ബസുകളിൽ കാൻസർ രോഗികൾക്ക് സജൗന്യ യാത്രയായിരിക്കും
സ്വകാര്യ ആശുപത്രികളിൽ ചികിത്സക്ക് എത്തുന്നവർക്കും യാത്ര സൗജന്യമായിരിക്കും. കെഎസ്ആർടിസി ഡയറക്ടർ ബോർഡ് ഇന്ന് തന്നെ തീരുമാനമെടുത്ത് പ്രഖ്യാപനം നടത്തുമെന്ന് മന്ത്രി അറിയിച്ചു. സഭയിലെ പ്രഖ്യാപനത്തിനിടെ ബഹളമുണ്ടാക്കിയ പ്രതിപക്ഷത്തെ മന്ത്രി രൂക്ഷമായി വിമർശിച്ചു
പ്രതിപക്ഷത്തിന് ഇത് വലിയ കാര്യമായിരിക്കില്ല. പ്രഖ്യാപനം നടത്തിയപ്പോൾ പ്രതിപക്ഷം പറയുന്നത് ഷെയിം ഷെയിം എന്നാണ്. പ്രതിപക്ഷത്തെ സംബന്ധിച്ച് ഇത് ഷെയിം ആയിരിക്കും. പക്ഷേ രോഗികളെ സംബന്ധിച്ചിടത്തോളം വലിയ കാര്യമാണെന്നും മന്ത്രി പറഞ്ഞു