ഹോം › കേരളം

95കാരി മുത്തശ്ശി മുതൽ 13കാരൻ അനിയൻ വരെ; അഫാന്റെ ലക്ഷ്യം എന്തായിരുന്നു, ഉത്തരം കിട്ടാതെ നിരവധി ചോദ്യങ്ങൾ

By MJ Desk · 25 Feb 2025, 10:50 AM

വെഞ്ഞാറമൂട് കൂട്ടക്കൊലയിൽ ഉത്തരം കിട്ടേണ്ടത് നിരവധി ചോദ്യങ്ങൾക്ക്. കുടുംബാംഗങ്ങളായ നാല് പേരെയടക്കം അഞ്ച് പേരെയാണ് 23കാരനായ അഫാൻ കൊലപ്പെടുത്തിയത്. 25 കിലോമീറ്ററിനുള്ളിലെ 3 വീടുകളിലായി നടന്ന കൊലപാതകങ്ങളുടെ വിവരം പോലീസ് അറിയുന്നത് പ്രതി നേരിട്ട് സ്റ്റേഷനിൽ എത്തിയപ്പോഴാണ്. അഫാന്റെ മുത്തശ്ശി സൽമാ ബീവി(95), സഹോദരൻ അഫ്‌സാൻ(13), പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്(60), ലത്തീഫിന്റെ ഭാര്യ സജിത ബീവി(55), കാമുകി ഫർസാന(22) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയ്ക്കടിയേറ്റ് ഗുരുതരമായി പരുക്കേറ്റ ഉമ്മ ഷെമി ചികിത്സയിലാണ് എന്തിനാണ് ഇയാൾ കൊലപാതകം നടത്തിയെന്ന പ്രധാന ചോദ്യത്തിന് ഇതുവരെ ഉത്തരം ലഭിച്ചിട്ടില്ല. കൂട്ടക്കൊലക്ക് മറ്റാരുടെയെങ്കിലും പ്രേരണയുണ്ടോയെന്നും കണ്ടെത്തേണ്ടതുണ്ട്. 95കാരിയായ മുത്തശ്ശി മുതൽ 13കാരനായ അനിയനെ വരെ ലക്ഷ്യമിട്ടത് എന്തിനാണ്. എന്തിനാണ് കാമുകിയെ വീട്ടിൽ നിന്നും ഇറക്കി കൊണ്ടുവന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. പിതാവിന് അഫാന്റെ നീക്കങ്ങളെ കുറിച്ച് അറിയുമായിരുന്നോ തുടങ്ങി നിരവധി ചോദ്യങ്ങൾ ഇപ്പോഴും ബാക്കിയാണ്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›