ഇനി മുതൽ സർക്കാർ വാഹനങ്ങൾ കെഎൽ 90 രജിസ്‌ട്രേഷനിലേക്ക് മാറും; കെഎസ്ആർടിസി കെഎൽ 15ൽ തുടരും
Oct 31, 2025, 12:35 IST
സർക്കാർ വാഹനങ്ങൾക്കെല്ലാം ഇനി മുതൽ കെഎൽ 90 എന്ന രജിസ്‌ട്രേഷൻ സീരീസ്. ഇതുസംബന്ധിച്ച കരട് വിജ്ഞാപനം പുറത്തിറക്കി. കെ എൽ 90, കെഎൽ 90 ഡി സീരിസിലാണ് സംസ്ഥാന സർക്കാർ വാഹനങ്ങൾ രജിസ്റ്റർ ചെയ്യുക. കേന്ദ്ര സർക്കാർ വാഹനങ്ങൾക്ക് കെഎൽ 90 എ, കെഎൽ 90 ഇ എന്നീ നമ്പറുകൾ ആയിരിക്കും
തദ്ദേശസ്ഥാപനങ്ങളുടെ വാഹനങ്ങൾ കെഎൽ 90 ബി, കെഎൽ 90 എഫ് എന്നാകും. അതേസമയം കെഎസ്ആർടിസിയുടെ രജിസ്റ്റർ നമ്പർ കെഎൽ 15 ആയി തന്നെ തുടരും. അർധസർക്കാർ സ്ഥാപനങ്ങൾ, ബോർഡുകൾ, കോർപറേഷനുകൾ, സർവകലാശാലകൾ എന്നിവക്ക് കെഎൽ 90 സി രജിസ്‌ട്രേഷൻ നൽകും
സർക്കാർ വാഹനങ്ങൾ നിലവിൽ അതാത് ജില്ലകളിലാണ് രജിസ്റ്റർ ചെയ്യുന്നത്. പുതിയ സംവിധാനം വരുന്നതോടെ എല്ലാ സർക്കാർ വാഹനങ്ങളുടെയും രജിസ്‌ട്രേഷൻ തിരുവനന്തപുരം റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസ്-2ൽ ആയിരിക്കും.