ഹോം › കേരളം

മുന്നണി ധാരണ: കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു

By MJ Desk · 10 Feb 2025, 05:26 PM

കൊല്ലം മേയർ പ്രസന്ന ഏണസ്റ്റ് രാജിവെച്ചു. പാർട്ടി നിർദേശപ്രകാരമാണ് രാജിയെന്ന് അവർ അറിയിച്ചു. സിപിഎം മുന്നണി ധാരണ പാലിക്കാത്തതിൽ പ്രതിഷേധിച്ച് സിപിഐ അംഗങ്ങൾ സ്ഥാനങ്ങൾ ഒഴിഞ്ഞിരുന്നു. കാലാവധി കഴിഞ്ഞിട്ടും പ്രസന്ന മേയർ സ്ഥാനം ഒഴിയാത്തതിൽ സിപിഐ പ്രതിഷേധത്തിലായിരുന്നു. മുന്നണിയിൽ പലവട്ടം ഇക്കാര്യം ഉന്നയിച്ചിട്ടും ഫലം കാണാതെ വന്നതോടെ ഡെപ്യൂട്ടി മേയർ സ്ഥാനവും രണ്ട് സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനവും സിപിഐ രാജിവെച്ചിരുന്നു. അഞ്ചാം തീയതിയാണ് കൊല്ലം മധു ഡെപ്യൂട്ടി മേയർ സ്ഥാനം രാജിവെച്ചത്. രാജിവെക്കൽ ചടങ്ങിൽ നിന്ന് സിപിഐ അംഗങ്ങൾ വിട്ടുനിന്നു. രണ്ടാഴ്ചക്കുള്ളിൽ മേയർ തെരഞ്ഞെടുപ്പും ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പും നടക്കും. മുന്നണി ധാരണപ്രകാരം മേയർ സ്ഥാനം ഇനി സിപിഐക്കും ഡെപ്യൂട്ടി മേയർ സ്ഥാനം സിപിഎമ്മിനും ആയിരിക്കും.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

ഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യംനിലപാടിലുറച്ച് എൽ.പി.എസ്.ടി ഉദ്യോഗാർഥികൾ; ഇന്ന് പ്രതിഷേധം ശക്തമാകും
പൂർണ്ണ പേജ് കാണുക ›