ഇന്ധന സെസ് വർധന: യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന്, വയനാട്ടിലും കണ്ണൂരിലും മാറ്റിവെച്ചു
 

 

ഇന്ധന സെസ് അടക്കമുള്ള നികുതി വർധനവിനെതിരെ യുഡിഎഫിന്റെ രാപ്പകൽ സമരം ഇന്ന് തുടങ്ങും. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും മറ്റ് ജില്ലകളിൽ കലക്ടറേറ്റുകൾ കേന്ദ്രീകരിച്ചുമാണ് രാപ്പകൽ സമരം. ഇന്ന് വൈകുന്നേരം നാല് മണി മുതൽ നാളെ രാവിലെ പത്ത് മണി വരെയാണ് സമരം. 

സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ കോഴിക്കോട് നിർവഹിക്കും. സെക്രട്ടേറിയറ്റിന് മുന്നിൽ യുഡിഎഫ് കൺവീനർ എംഎം ഹസനും മലപ്പുറത്ത് പികെ കുഞ്ഞാലിക്കുട്ടിയും തൃശ്ശൂരിൽ രമേശ് ചെന്നിത്തലയും മറ്റ് ജില്ലകളിൽ വിവിധ നേതാക്കളും പരിപാടിക്ക് നേതൃത്വം നൽകും. രാഹുൽ ഗാന്ധിയുടെ സന്ദർശനം പ്രമാണിച്ച് വയനാട്ടിലെ സമരം മറ്റൊരു ദിവസം നടക്കും. മുസ്ലിം ലീഗ് ജില്ലാ സമ്മേളനം നടക്കുന്നതിനാൽ കണ്ണൂരിലെ രാപ്പകൽ സമരവും മാറ്റിയിട്ടുണ്ട്.