ആലപ്പുഴയിൽ സ്ഥലമുണ്ടെന്ന് രേഖാമൂലം അറിയിച്ചാൽ എയിംസിൽ തുടർനടപടി: സുരേഷ് ഗോപി
Oct 9, 2025, 11:22 IST
എയിംസ് വിഷയത്തിൽ വീണ്ടും പ്രതികരണവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. ആലപ്പുഴയിൽ സ്ഥലം ഏറ്റെടുത്തത് സർക്കാർ രേഖാമൂലം അറിയിക്കുകയാണെങ്കിൽ അതിന് വേണ്ട നടപടിയുണ്ടാകും. മന്ത്രി സജി ചെറിയാൻ വാക്കാൽ പറഞ്ഞതു കൊണ്ട് കാര്യമില്ലെന്നും രേഖാമൂലം അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു.
രേഖാമൂലം സ്ഥലം സർക്കാർ അറിയിക്കണം. തൃശ്ശൂരിലും എവിടെ പദ്ധതി നടപ്പാക്കാൻ പറ്റുമെന്നത് രേഖാമൂലം അറിയിക്കാൻ സർക്കാർ തയ്യാറാകണം. അങ്ങനെയെങ്കിൽ പദ്ധതി യാഥാർഥ്യമാക്കാമെന്ന് ജെപി നഡ്ഡ തന്നെ അറിയിച്ചതാണ്.
അതേസമയം കേരളത്തിൽ എയിംസ് എവിടെ വന്നാലും സ്വാഗതം ചെയ്യുമെന്നാണ് ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. ഓരോ ജില്ലാ കമ്മിറ്റിക്കാരും എവിടെ വേണമെന്ന് ആവശ്യപ്പെടുമെന്നും കേന്ദ്രം അതിൽ തീരുമാനമെടുക്കുമെന്നും എംടി രമേശ് പറഞ്ഞു.