ചവറയിൽ കെ ബി ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസുകാരുടെ ആക്രമണം
കൊല്ലം ചവറയിൽ ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. വാഹനത്തിന് നേർക്ക് കരിങ്കൊടി കാണിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വാഹനം തടയാൻ ശ്രമിച്ച
Jan 17, 2021, 19:22 IST
കൊല്ലം ചവറയിൽ ഗണേഷ്കുമാർ എംഎൽഎയുടെ വാഹനത്തിന് നേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം. വാഹനത്തിന് നേർക്ക് കരിങ്കൊടി കാണിക്കാനുള്ള ശ്രമം സംഘർഷത്തിൽ കലാശിക്കുകയായിരുന്നു. വാഹനം തടയാൻ ശ്രമിച്ച മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു
ചവറ നല്ലേഴത്ത് മുക്കിന് സമീപത്ത് വെച്ചായിരുന്നു ആക്രമണം. പ്രതിഷേധക്കാർ എംഎൽഎയുടെ വാഹനത്തിന് നേർക്ക് കല്ലെറിഞ്ഞു. കഴിഞ്ഞ ദിവസം എംഎൽഎയുടെ മുൻ പിഎ പ്രദീപ്കുമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ചതായി ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഇന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ഇന്ന് എംഎൽഎ ഓഫീസിലേക്ക് മാർച്ച് നടത്തുകയും ചെയ്തു.