ഹോം › കേരളം

കൊല്ലത്ത് വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ഗുണ്ടാനേതാവിന്റെ പിറന്നാൾ ആഘോഷം; പോലീസ് കേസെടുത്തു

By MJ Desk · 28 Feb 2025, 02:47 PM

കൊല്ലം കരുനാഗപ്പള്ളിയിൽ വടിവാൾ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് ഗുണ്ടാ നേതാവ്. സംഭവത്തിൽ പോലീസ് കേസെടുത്തു. ആയുധം കൈയിൽ വെക്കുക, അന്യായമായി സംഘം ചേരുക എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്. ഗുണ്ടാനേതാവായ എംഎസ് നിതീഷിന്റെ പിറന്നാൾ ആഘോഷത്തിന്റെ ദൃശ്യങ്ങൾ നേരത്തെ പുറത്തുവന്നിരുന്നു. കരുനാഗപ്പള്ളി മെമ്മീറസ് ഹോട്ടലിലായിരുന്നു ജന്മദിനാഘോഷം. കാപ്പ കേസ് പ്രതികളും കൊലക്കേസ് പ്രതികളും സഹിതം 28 പേരാണ് പങ്കെടുത്തത് ഗുണ്ടാനേതാക്കളായ എംഎസ് നിതീഷ്, തൻസീർ, ബിൻഷാദ് എന്നിവരെ ഒന്നും രണ്ടും മൂന്നും പ്രതികളാക്കിയാണ് കേസ്. കണ്ടാലറിയുന്ന 25 പേർ പ്രതി പട്ടികയിലുണ്ട്.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›