ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസ് പുനരന്വേഷിക്കാൻ ക്രൈംബ്രാഞ്ച്

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടേതാണ് ഉത്തരവ്. കേസന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കവെയാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ചു
 

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ച കേസിൽ പുനരന്വേഷണത്തിന് ഉത്തരവ്. ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരിയുടേതാണ് ഉത്തരവ്. കേസന്വേഷണം അവസാനഘട്ടത്തിലെത്തി നിൽക്കവെയാണ് സ്വാമിയുടെ കൂടി പരാതി പരിഗണിച്ചു കൊണ്ട് പുനരന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.

പീഡനശ്രമത്തിനിടെ ആക്രമിച്ചെന്നായിരുന്നു പെൺകുട്ടിയുടെ ആദ്യ മൊഴി. അതേസമയം സ്വന്തം സഹായിയാണ് ആക്രമിച്ചതെന്നായിരുന്നു സ്വാമി ഗംഗേശാനന്ദ നൽകിയ പരാതി. കൃത്യം ചെയ്‌തെന്ന് പറയപ്പെടുന്ന പെൺകുട്ടി പരാതി പിൻവലിച്ചതും ക്രൈംബ്രാഞ്ച് അന്വേഷിക്കും

2017ലാണ് കേസിനാസ്പദമായ സംഭവം. വീട്ടിൽ അതിഥിയായി എത്തിയ ഗംഗേശാനന്ദ പീഡിപ്പിക്കാൻ ശ്രമിച്ചപ്പോൾ കത്തിയുപയോഗിച്ച് ജനനേന്ദ്രിയം മുറിക്കുകയായിരുന്നുവെന്നാണ് പരാതി ഉയർന്നത്. പിന്നാലെ പെൺകുട്ടി കോടതിയിലടക്കം മൊഴി മാറ്റിയിരുന്നു. സ്വയം മുറിച്ചതാണെന്നും സഹായി മുറിച്ചതാണെന്നുമൊക്കെ ഗംഗേശാനന്ദയും മൊഴി മാറ്റിയിരുന്നു