തലശ്ശേരിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി; ഒരാൾ അറസ്റ്റിൽ

കണ്ണൂർ തലശ്ശേരിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയയാൾ പിടിയിൽ. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്സൈസ് പിടികൂടിയത്. പച്ചക്കറി കൃഷിയുടെ മറവിലാണ് ഇയാൾ കഞ്ചാവ് കൃഷി നടത്തിയത്. വീട്ടുവളപ്പിൽ
 

കണ്ണൂർ തലശ്ശേരിയിൽ വീട്ടുവളപ്പിൽ കഞ്ചാവ് കൃഷി നടത്തിയയാൾ പിടിയിൽ. തലശ്ശേരി സ്വദേശി അരവിന്ദാക്ഷനെയാണ് എക്‌സൈസ് പിടികൂടിയത്. പച്ചക്കറി കൃഷിയുടെ മറവിലാണ് ഇയാൾ കഞ്ചാവ് കൃഷി നടത്തിയത്. വീട്ടുവളപ്പിൽ നിന്ന് 71 കഞ്ചാവ് ചെടികളും പിടികൂടി. രണ്ടാഴ്ച മുതൽ ആറ് മാസം വരെ പ്രായമുള്ള ചെടികളാണ് കണ്ടെത്തിയത്.