ചാലക്കുടിയിൽ മീൻ ലോറിയിൽ കടത്തിയ 140 കിലോ കഞ്ചാവ് പിടികൂടി

ചാലക്കുടിയിൽ മീൻവണ്ടിയിൽ കടത്തി 140 കിലോ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത്
 

ചാലക്കുടിയിൽ മീൻവണ്ടിയിൽ കടത്തി 140 കിലോ കഞ്ചാവ് പിടികൂടി. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. കൊല്ലം സ്വദേശിയായ യുവാവിനെ പോലീസ് പിടികൂടി

ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് നിന്നും ഫ്രീസർ സംവിധാനമുള്ള മീൻവണ്ടിയിൽ രഹസ്യമായി കൊണ്ടുവന്ന കഞ്ചാവാണ് പിടികൂടിയത്. അരുൺ എന്ന് പേരുള്ള യുവാവാണ് പിടിയിലായത്. ഇയാൾക്കൊപ്പമുണ്ടായിരുന്നയാൾ ഓടി രക്ഷപ്പെട്ടു. വണ്ടി പോലീസ് കസ്റ്റഡിയിലെടുത്തു.

പിടികൂടിയ കഞ്ചാവിന് വിപണിയിൽ ഒരു കോടിയോളം രൂപ വിലവരും. എറണാകുളം കേന്ദ്രീകരിച്ചുള്ള ലഹരി മാഫിയ സംഘത്തിന് വേണ്ടി എത്തിച്ചതാണ് കഞ്ചാവെന്ന് കരുതുന്നു