ലോക്ക് ഡൗൺ മറയാക്കി അരി ലോറിയിൽ കഞ്ചാവ് കടത്ത്; തമിഴ്‌നാട് സ്വദേശികൾ പിടിയിൽ

ലോക്ക് ഡൗൺ കാലത്ത് കേരളത്തിലേക്ക് എത്തുന്ന അരിലോറിയിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രയിൽ നിന്നെത്തിയ ലോറിയിൽ 10 കിലോ കഞ്ചാവ് എക്സൈസ് സംഘം പിടികൂടി. വാഹനത്തിന്റെ
 

ലോക്ക് ഡൗൺ കാലത്ത് കേരളത്തിലേക്ക് എത്തുന്ന അരിലോറിയിൽ കഞ്ചാവ് കടത്തിയ സംഘം പിടിയിൽ. ആന്ധ്രയിൽ നിന്നെത്തിയ ലോറിയിൽ 10 കിലോ കഞ്ചാവ് എക്‌സൈസ് സംഘം പിടികൂടി. വാഹനത്തിന്റെ ഡ്രൈവർമാരായ തമിഴ്‌നാട് സ്വദേശികൾ രമേശ്, തങ്കരാജ് എന്നിവരെയാണ് പിടികൂടിയത്. 1,01,000 രൂപയും ഇവരിൽ നിന്ന് പിടിച്ചെടുത്തു

അടൂർ ബൈപാസ് റോഡിൽ നടന്ന വാഹനപരിശോധനക്കിടെയാണ് ഇവർ പിടിയിലായത്. ഡ്രൈവർ സീറ്റിന് പിൻഭാഗത്തുള്ള രഹസ്യ അറയിൽ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. ആന്ധ്രാപ്രദേശിലെ രാജമുദ്രിയിൽ നിന്നും അരിയുമായി കായംകുളം പുനലൂർ ഭാഗത്തേക്ക് വന്ന ലോറിയിലാണ് കഞ്ചാവ് കടത്ത്

ആന്ധ്രയിൽ നിന്നും മലയാളികളായ രണ്ട് പേരാണ് വാഹനത്തിൽ പാർസൽ ഏൽപ്പിച്ചതെന്നും അരി ഇറക്കി മടങ്ങും വഴി അടൂർ കായംകുളം റൂട്ടിൽ എവിടെയെങ്കിലും വെച്ച് ഒരാൾ പാർസൽ വാങ്ങാനെത്തുമെന്നും പറഞ്ഞതായി ഡ്രൈവർമാർ അറിയിച്ചു. ഡ്രൈവർമാരെ കഞ്ചാവ് മാഫിയാ സംഘം വിദഗ്ധമായി ഉപയോഗിക്കുകയായിരുന്നുവെന്ന് എക്‌സൈസ് പറയുന്നു.