{"vars":{"id": "89527:4990"}}

ഗർഭിണി ആകാൻ റെഡി ആകൂ, കുഞ്ഞ് വേണം, ഗുളിക കഴിക്കരുത്: രാഹുൽ മാങ്കൂട്ടത്തിലിന്റെ ചാറ്റ് പുറത്ത്
 

 

രാഹുൽ മാങ്കൂട്ടത്തലിനെതിരായ ലൈംഗികാരോപണ വിവാദത്തിൽ കൂടുതൽ ശബ്ദരേഖ പുറത്ത്. ഗർഭിണിയാക്കണമെന്നാണ് കോൺഗ്രസ് എംഎൽഎ തന്നോട് ചാറ്റ് ചെയ്യുന്ന പെൺകുട്ടിയോട് പറയുന്നത്. ചാറ്റിന്റെ രേഖകൾ പുറത്തായി. ഗർഭം അലസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ശബ്ദരേഖയിൽ യുവതിയുമായി രാഹുൽ മാങ്കൂട്ടത്തിൽ സംസാരിക്കുന്നത്

ഗർഭനിരോധന ഗുളിക കഴിക്കരുത് വാട്‌സ്ആപ്പ് ചാറ്റിൽ രാഹുൽ മാങ്കൂട്ടത്തിൽ നിനിർദേശിക്കുന്നു. ഗർഭിണിയാകാൻ റെഡി ആകൂവെന്നും രാഹുൽ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞ് വേണമെന്നും വാട്ട്‌സ് ആപ്പ് ചാറ്റിൽ രാഹുൽ പറയുന്നുണ്ട്. കൊല്ലാക്കൊല ചെയ്യല്ലേ എന്നാണ് ഇതിനോട് യുവതി അപേക്ഷിക്കുന്നത്.  ശബ്ദരേഖയിൽ യുവതിയെ രാഹുൽ മാങ്കൂട്ടത്തിൽ ഭീഷണിപ്പെടുത്തുന്നതായും കാണാം.

ഡ്രാമ കളിക്കരുതെന്നും അങ്ങനെയുള്ളവരെ തനിക്കിഷ്ടമല്ലെന്നും രാഹുൽ യുവതിയോട് പറയുന്നുണ്ട്. തനിക്ക് വയ്യാതെ ഇരിക്കുകയാണെന്നും ഛർദി ഉൾപ്പടെ പ്രശ്‌നങ്ങൾ ഉണ്ടെന്നും യുവതി രാഹുലിനോട് പറയുന്നുണ്ട്. യുവതി വൈകാരികമായാണ് പ്രതികരിക്കുന്നത്. ആദ്യമാസം ഇങ്ങനെയുള്ള പ്രശ്നങ്ങളുണ്ടാകില്ലെന്നും താൻ ആദ്യം ആശുപത്രിയിൽ പോകാനും രാഹുൽ യുവതിയോട് പറയുന്നതായി ശബ്ദരേഖയിലുണ്ട്