ഹോം › കേരളം

വയനാട് ഞങ്ങൾക്ക് തരണം; അത് ഞങ്ങൾ എടുത്തിരിക്കും: സുരേഷ് ഗോപി

By News Desk · 09 Nov 2024, 06:02 PM

കൽപ്പറ്റ: നിങ്ങൾ അനുഗ്രഹിച്ചാൽ വയനാട് ഞങ്ങൾ എടുത്തിരിക്കുമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ എൽഡിഎ സ്ഥാനാർഥി നവ്യ ഹരിദാസിനെ ജയിപ്പിച്ചാൽ കേന്ദ്ര മന്ത്രിയാക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. കമ്പളക്കാട് നവ്യ ഹരിദാസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വയനാട് ബിജെപിക്കും മോദിക്കും അമിതി ഷായ്ക്കും വേണം. വയനാട് ഞങ്ങൾക്ക് തരണം. ഇത്തവണ തിരഞ്ഞെടുത്ത് അയക്കുന്നത് എംപിയായി ഒതുങ്ങുന്ന ആളെയായിരിക്കരുത്. കേന്ദ്രമന്ത്രിയാകാൻ സാധ്യതയുള്ള ആളെ ആവണം. നവ്യയെ ജയിപ്പിച്ചുവിട്ടാൽ കേന്ദ്ര മന്ത്രിയാക്കി ഞാൻ തീരിച്ചു തരാം- സുരേഷ് ഗോപി പറഞ്ഞു. ഞങ്ങളുടെ വോട്ട് രാജ്യത്തിനാണെന്ന് പറയുന്ന പുതിയ തീരുമാനമുണ്ടാകണം. തൃശൂരിലെ വിജയം രചിച്ചത് അത് മാത്രമാണ്. അല്ലാതെ ചിലർ പറയുന്നതു പോലെ ചെമ്പും കോലും കലക്കും ഒന്നുമല്ല. അങ്ങനെയാണെങ്കിൽ ട്രംപ് ഏതൊക്കെ പൂരം കലക്കിയിട്ടാണ് ജയിച്ചത്. വയനാട്ടുകാർക്കിത് ശിക്ഷ നൽകാനുള്ള അവസരമാണ്. ഇവിടെ നിന്ന് പോയ ആൾ പാർലമെന്റിൽ പുലമ്പുകയാണ്. ഭാരതത്തിലെ ജനത്തിന് വേണ്ടി ഏത് പിശാചിനെയും നേരിടുമെന്നും സുരേഷ് ഗോപി പ്രസംഗത്തിൽ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›