ഹോം › കേരളം

വെറുപ്പിന്റെ സംഘത്തിൽ നിന്ന് വിട്ടതിൽ സന്തോഷം; ബിജെപി വിടാൻ കാരണം സുരേന്ദ്രനെന്ന് സന്ദീപ് വാര്യർ

By MJ Desk · 16 Nov 2024, 11:50 AM

കെ സുരേന്ദ്രനും സംഘവുമാണ് താൻ കോൺഗ്രസിലേക്ക് വരാനുള്ള ഏക കാരണമെന്ന് ബിജെപി വിട്ട സന്ദീപ് വാര്യർ. വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും ക്യാമ്പിൽ നിന്ന് മോചിതനാകാൻ സാധിച്ചതിൽ സന്തോഷമുണ്ട്. എല്ലായ്‌പ്പോഴും വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന സംഘടനയിൽ നിന്ന് പിന്തുണയും സ്‌നേഹവും പ്രതീക്ഷിച്ചതാണ് താൻ ചെയ്ത തെറ്റെന്നും സന്ദീപ് വാര്യർ പറഞ്ഞു ബിജെപി നേതൃത്വവും മുഖ്യമന്ത്രിയും തമ്മിലുള്ള അഡ്‌ജെസ്റ്റ്‌മെന്റുകൾ കണ്ട് മടുത്താണ് പാർട്ടി മാറുന്നത്. കരുവന്നൂർ തട്ടിപ്പ് എതിർത്തതിനാണ് എന്നെ ബിജെപി ഒറ്റപ്പെടുത്തിയത്. സ്‌നേഹത്തിന്റെ കടയിൽ അംഗത്വം എടുക്കാനാണ് തീരുമാനം. ഇത്രയും കാലം ബിജെപിയിൽ പ്രവർത്തിച്ചതിൽ ജാള്യത തോന്നുന്നു. താൻ ഇതുവരെ പറഞ്ഞത് ബിജെപിയുടെ ആശയങ്ങളായിരുന്നു. അതൊരിക്കലും വ്യക്തിപരമായിരുന്നില്ല. പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ വിജയിക്കും. രാഹുൽ ജയിക്കുന്നതു വരെ ഇവിടെയുണ്ടാകുമെന്നും സന്ദീപ് വാര്യർ പറഞ്ഞു.

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin
#sandeep varier

ബന്ധപ്പെട്ട വാർത്തകൾ

വളർമതിയുടെ ജീവൻ അപകടത്തിൽ; എൽപിഎസ്ടി സമരം ജനാധിപത്യ അവകാശത്തിനു വേണ്ടിയുളള സമരം: വി ശിവൻകുട്ടികൊച്ചിയിലെ ഡിജെ പാര്‍ട്ടികള്‍ നിയന്ത്രിക്കാനുള്ള പൊലീസ് നീക്കത്തിന് തിരിച്ചടി; ബാറുകള്‍ക്ക് നല്‍കിയ നോട്ടീസ് ഹൈക്കോടതി റദ്ദാക്കിസാമ്പത്തിക തിരിമറി കേസ്; ബിഎൽഎം ചെയർമാൻ ആർ പ്രേം കുമാറിനെ അറസ്റ്റ് ചെയ്യാൻ അനുമതിജിഎന്‍എ കരാര്‍; മുഖ്യമന്ത്രി നേരിട്ട് ഇടപെട്ടത് നഗ്നമായ അഴിമതി: ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പിണറായി വിജയൻവിരമിച്ച സർക്കാർ ഉദ്യോഗസ്ഥർക്കും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻമട്ടന്നൂരിൽ അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ജീവനൊടുക്കി; ചോരയില്‍ മുങ്ങിയ നിലയിൽ മൃതദേഹങ്ങൾ
പൂർണ്ണ പേജ് കാണുക ›