ചാർട്ടേഡ് വിമാനത്തിൽ വീണ്ടും സ്വർണക്കടത്ത്; കരിപ്പൂരിൽ നാല് പേർ പിടിയിൽ

കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പരിശോധനാ ഇളവുകൾ ദുരുപയോഗം ചെയ്ത് സ്വർണക്കടത്ത് വ്യാപകമാകുന്നു. കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേർ എയർ കസ്റ്റംസിന്റെ
 

കൊവിഡ് പ്രതിസന്ധിയെ തുടർന്നുള്ള പരിശോധനാ ഇളവുകൾ ദുരുപയോഗം ചെയ്ത് സ്വർണക്കടത്ത് വ്യാപകമാകുന്നു. കരിപ്പൂരിൽ ചാർട്ടേഡ് വിമാനം വഴി സ്വർണം കടത്താൻ ശ്രമിച്ച നാല് പേർ എയർ കസ്റ്റംസിന്റെ പിടിയിലായി. രണ്ട് ചാർട്ടേഡ് വിമാനങ്ങളിലായി എത്തിയ നാല് പേരാണ് പിടിയിലായത്.

പുലർച്ചെ ഷാർജയിൽ നിന്നെത്തിയ എയർ അറേബ്യയുടെ ചാർട്ടേഡ് വിമാനത്തിലെ യാത്രക്കാരനിൽ നിന്നും ഒന്നേകാൽ കിലോ സ്വർണമാണ് പിടികൂടിയത്. ദുബൈയിൽ നിന്നും വന്ന ഫ്‌ളൈ ദുബൈയുടെ വിമാനത്തിൽ നിന്നാണ് മറ്റ് മൂന്ന് പേരെ പിടികൂടിയത്.

സ്വർണം കുഴമ്പ് രൂപത്തിലും മിശ്രിത രൂപത്തിലുമാക്കിയാണ് ഇവർ കടത്താൻ ശ്രമിച്ചത്. കൊവിഡിനെ തുടർന്ന് വിമാനത്താവളങ്ങളിൽ പരിശോധനകളിൽ ഇളവുകളുണ്ട്. ഇത് മുതലെടുത്താണ് സ്വർണക്കടത്ത്‌