{"vars":{"id": "89527:4990"}}

മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തെ ജനം തെരുവിൽ നേരിടുമെന്ന് സതീശൻ
 

 

മുഖ്യമന്ത്രിയുടെ വീട്ടിൽ പോയി ചോദിക്ക് പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഈ പരാമർശത്തിന് ജനം തെരുവിൽ മറുപടി പറയും. ബിജെപി-സിപിഎം ഡീൽ ആരോപണം സതീശൻ ആവർത്തിച്ചു. ശ്രീ എമ്മിന്റെ മധ്യസ്ഥതയിൽ ആർ എസ് എസുമായി ചർച്ച നടത്തിയത് ആരാണ്. നാളെ നീളെ വ്യഭിചരിക്കുന്നവരെ ന്യായീകരിക്കുകയാണ് പ്രതിപക്ഷ നേതാവ് എന്ന മുഖ്യമന്ത്രിയുടെ ആരോപണത്തിന് അദ്ദേഹം സ്വയം കണ്ണാടിയിൽ നോക്കണമെന്നായിരുന്നു സതീശന്റെ മറുപടി

അതേസമയം എൽ ഡി എഫിനെതിരായ ഡീൽ ആരോപണം മുൻകൂർ ജാമ്യം എടുക്കലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ്- ബിജെപി അവിശുദ്ധ കൂട്ടുകെട്ട് മറച്ചു വെക്കാനാണ് എൽ ഡി എഫിനെതിരെ ആരോപണം ഉന്നയിക്കുന്നത്. അസംബന്ധമാണ് കോൺഗ്രസ് എഴുന്നെള്ളിക്കുന്നത് എന്നും മുഖ്യമന്ത്രി ഇടുക്കിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

1971 ൽ പാലക്കാട് എ കെ ജി മത്സരിച്ചപ്പോൾ കോൺഗ്രസ് സ്ഥാനാർഥി ആർ എസ് എസ് നേതാവായിരുന്നു. ഒരു നാണവും ഉളുപ്പുമില്ലാതെ ആർ എസ് എസുമായി കോൺഗ്രസ് കൂട്ടുകെട്ടുണ്ടാക്കി. പിന്നീട് ഒരുപാട് തവണ ഈ കൂട്ടുകെട്ട് ആവർത്തിച്ചിട്ടുണ്ട്. അതല്ലേ കോലീബി സഖ്യത്തിലേക്ക് എത്തിയത് എന്നും മുഖ്യമന്ത്രി പറഞ്ഞു.