കണ്ണൂരിൽ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ചത്ത ആടിനെ തള്ളി; വർഗീയ ലഹളക്കുള്ള ശ്രമമെന്ന് പോലീസ്

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ചത്ത ആടിനെ തള്ളി. രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിന് മുന്നിലാണ് പുലർച്ചെ നാല് മണിയോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ
 

കണ്ണൂർ തളിപ്പറമ്പിൽ ക്ഷേത്ര ശ്രീകോവിലിന് മുന്നിൽ ചത്ത ആടിനെ തള്ളി. രാജരാജേശ്വര ക്ഷേത്രത്തിന്റെ ഉപക്ഷേത്രമായ അരവത്ത് ഭൂതനാഥ ക്ഷേത്രത്തിന് മുന്നിലാണ് പുലർച്ചെ നാല് മണിയോടെ പ്ലാസ്റ്റിക് ചാക്കിലാക്കിയ ആടിന്റെ ജഡം കണ്ടെത്തിയത്.

സ്ഥലത്തെത്തിയ ക്ഷേത്ര ഭരണസമിതി അംഗങ്ങളുടെ തീരുമാനപ്രകാരം ആടിന്റെ ജഡം മറവുചെയ്തു. ശുദ്ധിക്രിയകൾ നടത്തിയാണ് പിന്നീട് ക്ഷേത്രനട തുറന്നത്. സംഭവമറിഞ്ഞ് ആർ എസ് എസ് പ്രവർത്തകർ പ്രതിഷേധവുമായി സ്ഥലത്തെത്തി.

പ്രതിഷേധം മുതലെടുപ്പിലേക്ക് നീങ്ങിയതോടെ പോലീസ് ഇടപെടുകയായിരുന്നു. വർഗീയ ലഹളക്കുള്ള ശ്രമമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണം ആരംഭിച്ചിട്ടുണ്ട്.