സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും കുറവ്. പവന് ഇന്ന് 280 രൂപയാണ് കുറഞ്ഞത്. ഇതോടെ നാല് ദിവസത്തിന് ശേഷം സ്വർണവില 70,000ത്തിൽ താഴെ എത്തി. ഒരു പവൻ സ്വർണത്തിന്റെ വില 69,760 രൂപയായി രണ്ട് ദിവസത്തിനിടെ 400 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ശനിയാഴ്ചയാണ് സംസ്ഥാനത്ത് ആദ്യമായി സ്വർണവില 70,000 കടന്നത്. ഇന്ന് 70,160 രൂപയിലായിരുന്നു വ്യാപാരം നടന്നിരുന്നത് ഗ്രാമിന് ഇന്ന് 35 രൂപ കുറഞ്ഞു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണിവില 8720 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 107 രൂപയാണ്
സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്; പവന്റെ വില 70,000ത്തിൽ താഴെയെത്തി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin