ഹോം › കേരളം

തുടർച്ചയായ വർധനവിന് ശേഷം തിരിച്ചിറങ്ങി സ്വർണവില; പവന് ഇന്ന് 240 രൂപ കുറഞ്ഞു

By MJ Desk · 07 Mar 2025, 10:57 AM

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചായ നാല് ദിവസം വിലവർധനവുണ്ടായതിന് പിന്നാലെ ഇന്നലെ മുതൽ വിലയിൽ കുറവ് അനുഭവപ്പെടുന്നുണ്ട്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,920 രൂപയിലെത്തി ഗ്രാമിന് 30 രൂപ കുറഞ്ഞ് 7990 രൂപയിലെത്തി. ഇന്നലെയും കേരളത്തിൽ സ്വർണവില കുറഞ്ഞിരുന്നു. പവന് 360 രൂപയും ഗ്രാമിന് 45 രൂപയുമാണ് കുറഞ്ഞത് കേരളത്തിൽ വ്യാപാരികൾക്കിടയിലെ ഭിന്നത കാരണം കഴിഞ്ഞ കുറച്ച് ദിവസമായി രണ്ട് തരം വിലയാണ് ജ്വല്ലറികളിൽ ഈടാക്കുന്നത്. കഴിഞ്ഞ ദിവസം ഒരു വിഭാഗം വില കൂട്ടിയപ്പോൾ മറുവിഭാഗം വില കുറയ്ക്കുകയാണ് ചെയ്തത്. ഇന്ന് ഇരുവിഭാഗങ്ങളും വില കുറയ്ക്കുകയാണുണ്ടായത്.  

📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin

ബന്ധപ്പെട്ട വാർത്തകൾ

പാൽ വില ലിറ്ററിന് 10 രൂപ കൂട്ടണമെന്ന് ആവശ്യം; സർക്കാരിന് കത്തുനൽകാൻ മിൽമഒരാഴ്ച കൊണ്ട് പരിഹരിക്കുമെന്ന് അന്ന് സതീശൻ പറഞ്ഞു, ഇപ്പോൾ എന്തായി?’; എൽ.പി.എസ്.ടി സമരത്തിൽ സർക്കാരിനെതിരെ ആഞ്ഞടിച്ച് എം.വി. ഗോവിന്ദൻഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം; ലീ സീ ബീന്‍റെ സഹായിയുടെ മൊഴിയെടുത്ത് വിജിലൻസ്എൽ.പി.എസ്.ടി ഉദ്യോഗാർഥികളുടെ സമരത്തിനെതിരായ പൊലീസ് നടപടി; സർക്കാരിനെതിരായ സമരം ജനങ്ങളുടെ അവകാശമെന്ന് പ്രിയങ്ക ഗാന്ധിസർക്കാരിന് അടിച്ചമർത്താനാകില്ല; ഉദ്യോ​ഗാർഥികളെ പറഞ്ഞുപറ്റിക്കുന്നു: വളർമതി സമരപ്പന്തലിലെത്തിഅടൂർ പൊലീസ് സ്റ്റേഷൻ അതിക്രമം; ശ്രീനാദേവി കുഞ്ഞമ്മ അടക്കം 8 പേർക്കും മുൻകൂർ ജാമ‍്യം
പൂർണ്ണ പേജ് കാണുക ›