{"vars":{"id": "89527:4990"}}

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്; പവന് ഇന്ന് 480 രൂപ കുറഞ്ഞു
 

 

സംസ്ഥാനത്ത് റെക്കോർഡ് വിലയിൽ നിന്നും തിരിച്ചിറങ്ങി സ്വർണവില. പവന് ഇന്ന് 480 രൂപ കുറഞ്ഞു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 86,560 രൂപയായി. ഗ്രാമിന് 60 രൂപ കുറഞ്ഞ് 10,820 രൂപയായി

ഇന്നലെ ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞിരുന്നു. ഈ മാസം ഒന്നിന് കുറിച്ച 87,000 രൂപയാണ് സംസ്ഥാനത്തെ എക്കാലത്തെയും ഉയർന്ന സ്വർണവില. അന്ന് ഗ്രാമിന് 10,930 രൂപയായിരുന്നു

രാജ്യാന്തവിപണിയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണവിലയിലും മാറ്റമുണ്ട്. ഗ്രാമിന് 50 രൂപ താഴ്ന്ന് 8960 രൂപയായി.