{"vars":{"id": "89527:4990"}}

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 120 രൂപ കുറഞ്ഞു
 

 

സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. പവന് 120 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 95,840 രൂപയിലെത്തി. ഗ്രാമിന് 15 രൂപ കുറഞ്ഞ് 11,980 രൂപയായി

ശനിയാഴ്ചയും തിങ്കളാഴ്ചയുമായി പവന്റെ വിലയിൽ 1520 രൂപയുടെ കുറവുണ്ടായി. ഒരു ലക്ഷം കടന്നും പവന്റെ വില കുതിക്കുമെന്ന നിലയിൽ നിന്നാണ് ശനിയാഴ്ച ഒറ്റയടിക്ക് 1400 രൂപ കുറഞ്ഞത്. 

രാജ്യാന്തര വിലയിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിച്ചത്. 18 കാരറ്റ് സ്വർണത്തിനും വില കുറഞ്ഞു. ഗ്രാമിന് 12 രൂപ കുറഞ്ഞ് 9802 രൂപയായി.