സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് 240 രൂപ കുറഞ്ഞു
Nov 12, 2025, 11:51 IST
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 92,040 രൂപയായി. ദിവസങ്ങൾക്ക് ശേഷമാണ് ഇന്നലെ പവന്റെ വില വീണ്ടും 92,000ത്തിലേക്ക് കയറിയത്. ഇന്നലെ പവന് ഒറ്റയടിക്ക് 1800 രൂപ വർധിച്ചിരുന്നു. എന്നാൽ ഉച്ചയ്ക്ക് ശേഷം 320 രൂപ കുറയുകയും ചെയ്തു
ഗ്രാമിന് ഇന്ന് 30 രൂപയാണ് കുറഞ്ഞത്. 11,505 രൂപയിലാണ് ഗ്രാമിന്റെ വ്യാപാരം നടക്കുന്നത്. ഈ മാസം തുടക്കത്തിൽ 90,200 രൂപയായിരുന്നു പവന്റെ വില. നവംബർ 5ന് 89,080 രൂപയായി താഴ്ന്നു. പിന്നീട് പതിയെ വില ഉയരുകയായിരുന്നു.
ഒക്ടോബർ 17ന് രേഖപ്പെടുത്തിയ 97,360 രൂപയാണ് സ്വർണത്തിന്റെ ഇതുവരെയുള്ള സർവകാല റെക്കോർഡ്. 18 കാരറ്റ് സ്വർണവിലയിലും ഇന്ന് നേരിയ ഇടിവുണ്ട്. ഗ്രാമിന് 25 രൂപ കുറഞ്ഞ് 9413 രൂപയായി.