സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ ഇടിവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു
Sep 24, 2025, 11:45 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് നേരിയ ഇടിവ്. റെക്കോർഡ് നിലവാരത്തിൽ നിന്ന് താഴെയിറങ്ങിയ സ്വർണവില പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്റെ വില 84,600 രൂപയായി. ഇന്നലെ രാവിലെയും വൈകിട്ടുമായി പവന്റെ വില 1920 രൂപയാണ് വർധിച്ചത്.
പവന്റെ വില ചരിത്രത്തിൽ ആദ്യമായി 83,000വും 84,000വും കടന്നത് ഇന്നലെയായിരുന്നു. ഗ്രാമിന് ഇന്നലെ മാത്രം 240 രൂപയാണ് വർധിച്ചത്. ഇന്ന് ഗ്രാമിന് 30 രൂപ കുറഞ്ഞ് 10,575 രൂപയായി.
18 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുരഞ്ഞ് 8765 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 147 രൂപയിൽ തുടരുകയാണ്.