കുത്തനെ വീണ് സ്വർണവില; പവന്റെ വില ഒരു ലക്ഷത്തിൽ താഴെയെത്തി
Dec 30, 2025, 12:08 IST
തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്. ഇന്നലെ മൂന്ന് തവണയായാണ് സ്വർണവില ഇടിഞ്ഞത്. ഇന്നും പവന്റെ വിലയിൽ ഇടിവ് തുടർന്നതോടെ വില ഒരു ലക്ഷത്തിൽ താഴെ എത്തി. പവന് ഇന്ന് ഒറ്റയടിക്ക് 2240 രൂപയാണ് കുറഞ്ഞത്.
പവന്റെ വില ഇതോടെ 99,880 രൂപയിലെത്തി. ഗ്രാമിന് 280 രൂപ കുറഞ്ഞ് 12,485 രൂപയായി. ഇന്നലെ വൈകിട്ട് പവന് 1,02,120 രൂപയായിരുന്നു വില. വിവാഹ സീസൺ അടുത്തിരിക്കെ സ്വർണവില കുറയുന്നത് ഏറെ ആശ്വാസം നൽകുന്നുണ്ട്
ഡിസംബർ ഒന്നിന് 95,680 രൂപയായിരുന്നു പവന്റെ വില. അവിടെ നിന്നാണ് പവന്റെ വില ഒരു ലക്ഷവും കടന്ന് 1,04,440 എന്ന റെക്കോർഡ് നിലവാരത്തിലെത്തിയത്. ഇന്നലെ മുതലാണ് പവന്റെ വില കുത്തനെ ഇടിഞ്ഞു തുടങ്ങിയത്. 18 കാരറ്റ് സ്വർണവിലയും കുത്തനെ ഇടിഞ്ഞിട്ടുണ്ട്. ഗ്രാമിന് 251 രൂപ കുറഞ്ഞ് 10,193 രൂപയിലെത്തി