സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 80 രൂപയാണ് കൂടിയത്. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 64,400 രൂപയായി ഗ്രാമിന് 10 രൂപ വർധിച്ചു. 22 കാരറ്റ് സ്വർണംഗ്രാമിന് 8050 രൂപയായി. വെള്ളിയുടെ വിലയിൽ കുറവുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 106 രൂപയായി രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവിലയിലും മാറ്റം വരുന്നത്. ഡോളർ-രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കാറുണ്ട്.
സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർധനവ്; പവന് ഇന്ന് 80 രൂപ ഉയർന്നു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin