തുടർച്ചായ രണ്ടാം ദിവസവും സ്വർണവിലയിൽ കുറവ്; പവന് ഇന്ന് 240 രൂപ കുറഞ്ഞു
Jan 28, 2025, 10:05 IST
സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് ഇന്ന് 240 രൂപയാണ് കുറഞ്ഞത്. തുടർച്ചയായ രണ്ടാം ദിവസമാണ് സ്വർണവിലയിൽ കുറവ് വരുന്നത്. ഇന്നലെ പവന് 120 രൂപ കുറഞ്ഞിരുന്നു രണ്ട് ദിവസത്തിനിടെ പവന് 360 രൂപയുടെ കുറവുണ്ടായി. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 60,080 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7510 രൂപയായി ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണിവില 6200 രൂപയാണ്. അതേസമയം വെള്ളി വിലയിൽ മാറ്റമില്ല. ഒരു ഗ്രാം ഹാൾമാർക്ക് വെള്ളിയുടെ വില 99 രൂപയാണ്.