സംസ്ഥാനത്ത് അഞ്ച് ദിവസത്തിന് ശേഷം സ്വർണവിലയിൽ വർധനവ്. പവന് 80 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 65,560 രൂപയായി. ഗ്രാമിന് 10 രൂപയാണ് വർധിച്ചത്. 22 കാരറ്റ് സ്വർണം ഗ്രാമിന് 8195 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണം ഗ്രാമിന് 6725 രൂപയിലെത്തി വെള്ളി വിലയും വർധിച്ചിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയായി. കഴിഞ്ഞ അഞ്ച് ദിവസവും സ്വർണവില ഇടിഞ്ഞിരുന്നു. അഞ്ച് ദിവസം കൊണ്ട് ആയിരം രൂപയാണ് കുറഞ്ഞത്.
അഞ്ച് ദിവസത്തിന് ശേഷം തിരികെ കയറി സ്വർണവില; പവന് ഇന്ന് വില ഉയർന്നു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin