സംസ്ഥാനത്ത് സ്വർണവില വീണ്ടുമുയർന്നു. പവന് ഇന്ന് 360 രൂപയുടെ വർധനവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 57,120 രൂപയായി. ഗ്രാമിന് 45 രൂപ വർധിച്ച് 7140 രൂപയായി 18 കാരറ്റ് സ്വർണം ഗ്രാമിന് 5900 രൂപയായി. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് സ്വർണവിലയിൽ കുതിപ്പുണ്ടാകുന്നത്. ഡിസംബർ മാസത്തോടെ സ്വർണവിലയിൽ വൻ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തുന്നത്.
വീണ്ടും കുതിച്ചുയർന്ന് സ്വർണവില; പവന് ഇന്ന് 360 രൂപ വർധിച്ചു
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin