സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 120 രൂപ വർധിച്ചു. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വിപണിവില 60,880 രൂപയായി. ഗ്രാമിന് 15 രൂപ വർധിച്ച് 7610 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഒരു മാസത്തിനിടെ മാത്രം പവന്റെ വിലയിൽ 3680 രൂപയുടെ വർധനവാണുണ്ടായത്. ഒരു വർഷത്തിനിടെ 14,640 രൂപയും വർധിച്ചു. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 81,007 രൂപയിലെത്തി
സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് 120 രൂപ ഉയർന്നു, 60,880 രൂപയിലെത്തി
📲 വാർത്തകൾ WhatsApp-ൽ ലഭിക്കാൻ ചാനലിൽ ജോയിൻ ചെയ്യൂJoin