സ്വർണവിലയിൽ വീണ്ടും പവൻ കുതിപ്പ്; പവന് ഇന്ന് ഒറ്റയടിക്ക് 1520 രൂപ വർധിച്ചു
Oct 21, 2025, 10:15 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് ഇന്ന് 1520 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 97,360 രൂപയിലെത്തി. ഗ്രാമിന് 190 രൂപ വർധിച്ച് 12,170 രൂപയായി. രണ്ട് ദിവസമായി വില ഇടിഞ്ഞതിന് പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും വില ഉയർന്നത്
ഇന്നലെ 95,840 രൂപയിലായിരുന്നു പവന്റെ വ്യാപാരം നടന്നത്. സ്വർണവില ഒരു ലക്ഷം കടന്നും കുതിക്കുമെന്ന ഘട്ടത്തിൽ നിന്ന് ശനിയാഴ്ചയാണ് പവന് വില കുറഞ്ഞത്. ഒറ്റയടിക്ക് 1400 രൂപയാണ് ശനിയാഴ്ച കുറഞ്ഞത്. ഇന്നലെ 120 രൂപയും കുറഞ്ഞിരുന്നു
വരും ദിവസങ്ങളിലും വിലക്കയറ്റം തുടരുമെന്നാണ് സൂചന. രാജ്യാന്തര വിലയിലെ മാറ്റമാണ് കേരളത്തിലും പ്രതിഫലിക്കുന്നത്. 18 കാരറ്റ് സ്വർണത്തിനും വില വർധിച്ചു. ഗ്രാമിന് 156 രൂപ വർധിച്ച് 9958 രൂപയായി