തുടർച്ചയായ രണ്ടാം ദിനവും കുതിച്ചുയർന്ന് സ്വർണവില; പവന്റെ വില വീണ്ടും ലക്ഷത്തിനടുത്ത്
Jan 2, 2026, 12:09 IST
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. തുടർച്ചയായ രണ്ടാം ദിവസമാണ് പവന്റെ വിലയിൽ വർധനവുണ്ടാകുന്നത്. ഇന്ന് പവന് 840 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവന്റെ വില 99,880 രൂപയായി. ഒരു ലക്ഷത്തിലേക്ക് എത്താൻ ഇനി വെറും 120 രൂപയുടെ കുറവ് മാത്രം
ഗ്രാമിന് 105 രൂപ വർധിച്ച് 12,845 രൂപയായി. ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. രണ്ട് ദിവസം കൊണ്ട് 960 രൂപയുടെ വർധനവാണ് സ്വർണത്തിനുണ്ടായത്. ജനുവരി തുടക്കം മുതൽക്കെ സ്വർണവിലയിൽ വർധനവ് വരുന്നതോടെ അടുത്ത ദിവസം തന്നെ പവന്റെ വില വീണ്ടും ഒരു ലക്ഷം കടക്കാനാണ് സാധ്യത
ഡിസംബർ 23നാണ് ചരിത്രത്തിലാദ്യമായി സ്വർണവില ഒരു ലക്ഷം രൂപ കടന്നത്. പിന്നീട് പടിപടിയായി ഉയർന്ന് 1,04,440 രൂപ എന്ന റെക്കോർഡ് നിലവാരത്തിൽ എത്തിയെങ്കിലും പിന്നീട് വില ഇടിയുകയായിരുന്നു.