കത്തിക്കയറി സ്വർണവില; പവന് വീണ്ടും കുതിപ്പ്, സർവകാല റെക്കോർഡ്
Jan 14, 2026, 10:39 IST
സംസ്ഥാനത്ത് സ്വർണവില സർവകാല റെക്കോർഡിൽ. ഡിസംബർ 27ന് രേഖപ്പെടുത്തിയ 1,04,440 രൂപയെന്ന റെക്കോർഡാണ് മറികടന്നത്. ഇന്ന് പവന് 800 രൂപ വർധിച്ചു. ഇതോടെ പവന്റെ വില 1,05,320 രൂപയിലെത്തി
ഗ്രാമിന് 100 രൂപ ഉയർന്ന് 13,165 രൂപയായി. ഡിസംബർ 23നാണ് സ്വർണവില ആദ്യമായി ഒരു ലക്ഷം കടന്നത്. തുടർന്ന് 27ന് സർവകാല റെക്കോർഡിലെത്തി. പിന്നീട് വില പതിയെ ഇടിഞ്ഞെങ്കിലും ജനുവരി 5 മുതൽ വില വർധിക്കുന്നതാണ് കാണുന്നത്
രാജ്യാന്തരതലത്തിലെ മാറ്റമാണ് സംസ്ഥാനത്തും പ്രതിഫലിക്കുന്നത്. 18 കാരറ്റ് സ്വർണവിലയും ഉയർന്നു. ഗ്രാമിന് 82 രൂപ വർധിച്ച് 10,772 രൂപയായി